മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കോളയാട് പഞ്ചായത്തില്‍ പള്ളിപ്പാലം-വായന്നൂര്‍-വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതിയായി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 13 March 2022

മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ കോളയാട് പഞ്ചായത്തില്‍ പള്ളിപ്പാലം-വായന്നൂര്‍-വേക്കളം റോഡിന് 14 കോടി രൂപയുടെ ഭരണാനുമതിയായി.

കോളയാട് നിന്നും എളുപ്പത്തില്‍ പേരാവൂര്‍ പട്ടണത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതും വായന്നൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദവുമായ ഈ റോഡ് യാത്രാ യോഗ്യമല്ലാതായതിനെ തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സന്ദര്‍ശിച്ചിരുന്നു. 

തുടര്‍ന്ന് റോഡ് പ്രവൃത്തി BM & BC ( മെക്കാഡം) ചെയ്യുന്നതിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും വിഷയം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. റോഡ് പ്രവൃത്തിക്ക് തുക അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. 

റോഡ് പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ ജനങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്. ഉന്നത ഗുണ നിലവാരത്തില്‍ റോഡ് പ്രവൃത്തി എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിനാവശ്യമായ നടപടികരള്‍ സ്വീകരിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog