കെ.റെയിൽ വിരുദ്ധ സമരം: സംസ്ഥാന സമര ജാഥയ്ക്ക് സ്വീകരണം നൽകും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

കെ.റെയിൽ വിരുദ്ധ സമരം: സംസ്ഥാന സമര ജാഥയ്ക്ക് സ്വീകരണം നൽകും

.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മാർച്ച് ഒന്നു മുതൽ ഇരുപത്തി ആറ് വരെ നീണ്ടു നിൽക്കുന്ന സംസ്ഥാന സമര ജാഥയ്ക്ക് പുതിയ തെരു ഹൈവേ ജംഗഷനിൽ മാർച്ച് 3 വൈകീട്ട് 3.30 മണിക്ക്‌ വമ്പിച്ച സ്വീകരണം നൽകുമെന്ന് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചിറക്കൽ യൂണിറ്റ് യോഗം തീരുമാനിച്ചു.

യൂണിറ്റ് യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ഒ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. "കെ.റെയിൽ പദ്ധതി സംബന്ധിച്ച് നിരന്തരം കള്ളത്തരം പ്രചരിപ്പിച്ചും പോലീസ് ഭീകരത സൃഷ്ടിച്ചും ഈ വിനാശ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ സാധിക്കുമെന്നത് വ്യാമോഹം മാത്രമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു
ചിറക്കൽ യൂണിറ്റ്‌ കൺവീനർ രാജേന്ദ്രൻ അധ്യക്ഷനായി. പ്രമോദ് കെ എം , ചിറക്കൽ രണ്ടാം വാർഡ് മെമ്പർ കെ.വി സിന്ധു, എം.അഷ്റഫ്, വിനയരാജ് പി കെ, എം ജയരാജൻ, ജനകീയ സമിതി ജില്ലാ കൺവീനർ അഡ്വ.പി.സി. വിവേക് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog