മധുവിന്റെ നാലാം ചരമവാർഷികം; അനുസ്മരിച്ച് അട്ടപ്പാടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 23 February 2022

മധുവിന്റെ നാലാം ചരമവാർഷികം; അനുസ്മരിച്ച് അട്ടപ്പാടി


പാലക്കാട് ∙ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ നാലാം ചരമദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. മുക്കാലിയിലെ യോഗത്തില്‍ മധുവിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. തടസ്സം നീങ്ങി വിചാരണ നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍ മധുവിന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് അമ്മയും സഹോദരിയും പറഞ്ഞു.

കേസില്‍ വിചാരണ തുടങ്ങാനായില്ലെന്ന പരാതി കഴിഞ്ഞയാഴ്ചയാണ് പരിഹരിച്ചത്. സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറില്‍ പ്രതീക്ഷയുണ്ടെന്നു മധുവിന്റെ കുടുംബം പറയുന്നു. വിചാരണ നടപടിയുടെ പുരോഗതി മനസ്സിലാക്കിയാകും സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിലപാടറിയിക്കുക.

വിവിധ ആദിവാസി സംഘടനകളുടെ സമ്മര്‍ദമാണ് കേസിന്റെ തുടര്‍ നടപടികളിലെ തടസ്സം നീങ്ങാന്‍ കാരണമെന്ന് നേതാക്കള്‍ പറഞ്ഞു. മുക്കാലിയിലെ അനുസ്മരണ പരിപാടിയില്‍ നിരവധി ആദിവാസി സംഘടനാ ഭാരവാഹികളും പങ്കെടുത്തു. മണ്ണാര്‍ക്കാട് കോടതി ഈമാസം 25നാണ് വീണ്ടും മധു കേസ് പരിഗണിക്കുന്നത്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog