നിലവിൽ സ്കൂളിൽ ഒരു കോടി രൂപ ചിലവിൽ രണ്ടു നിലകളിലായി ആറ് ക്ലാസ് മുറികളും, ടോയ്‌ലറ്റ് കോംപ്ലെക്സും നിർമ്മാണ ഘട്ടത്തിലാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് ഫണ്ട് അനുവദിക്കുന്നതെന്നും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ ശാരീരിക മാനസീക വികസനത്തിനും തളിപ്പറമ്പ് മണ്ഡലത്തിൽ ബൃഹത്തായ കർമ്മ പരിപാടികൾ ആവിഷ്കരിച്ചു വരികയാണെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു