ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി : കെ സുധാകരൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 21 February 2022

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറി : കെ സുധാകരൻ

സിപിഎമ്മിനേയും  ബിജെപിയേയും  കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ  കൊലപാതകങ്ങൾ നടത്താൻ പരിശീലനം നൽകുന്ന രണ്ട് രാഷ്ട്രീയ പാർട്ടികളാണ് സിപിഎമ്മും ബിജെപിയുമെന്ന് തുറന്നടിച്ചാണ് സുധാകരൻ ഇരു പാർട്ടികൾക്കെതിരെയും രംഗത്ത് വന്നത്. തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ഈ അരുംകൊല ചെയ്തത് ആർ എസ് എസ് പ്രവർത്തകരാണെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
കേരളത്തിൽ നടക്കുന്ന അത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടക്കുന്നില്ലെന്നും പോലീസിന്റെ പരാജയമാണ് ഇത് വ്യക്തമാക്കുന്നതെന്നും സുധാകരൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാറില്ലെന്നു൦ ഇതാണ് സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തെന്നും സംഭവങ്ങൾക്കെല്ലാം പുറകിൽ ലഹരി മാഫിയ ആണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog