സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന, ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന, ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുദ്ധം കടുത്ത യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രാവും പകലും ശ്രമിക്കുന്നുവെന്നും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.

റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ദൗത്യം തുടങ്ങിയിരുന്നു. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട ദൗത്യം വഴി രണ്ട് വിമാനങ്ങളിലായി 81 മലയാളികള്‍ ഉള്‍പ്പെടെ 500ലേറെ ഇന്ത്യക്കാരെ ദില്ലിയിലെത്തിച്ചു. ബുക്കാറസ്റ്റിലേക്ക് ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി അയക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha