യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ

പേരാവൂർ: മുരിങ്ങോടി എടപ്പാറ കോളനികളിലെയും കാഞ്ഞിരപ്പുഴയിലെ പത്തോളം കുടുംബങ്ങളുടെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് ഉദ്ഘാടനം ചെയ്തു. സി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.സി. ഷബീർ, കാസിം ചെവിടിക്കുന്ന്, അമീൻ സത്താർ, അലി കാഞ്ഞിരപ്പുഴ, ഗഫൂർ മുരിങ്ങോടി, ബി.കെ സുഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.

മുരിങ്ങോടി എടപ്പാറ കോളനിയിലെ കുടിവെള്ള പദ്ധതിയുടെയും കാഞ്ഞിരപ്പുഴ കുടിവെള്ള പദ്ധതിയുടെയും നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കുക, പങ്കൻകുന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കുക, കുടിവെള്ള പദ്ധതികൾ നിലക്കാൻ കാരണമായ സംഭവത്തിന് ഉത്തരവാദിയായ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുക, പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha