കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ; മുറിക്കുള്ളിൽ വിഷവാതകം,ആത്മഹത്യ?

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ആഷിഫ്(41) ഭാര്യ അബീറ, മക്കളായ അസ്റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.


രാവിലെ ഒമ്പത് മണിയായിട്ടും ഇവർ മുറിയിൽനിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകൾനിലയിലെത്തി പരിശോധിച്ചത്. എന്നാൽ ആഷിഫിന്റെ മുറിയുടെ വാതിൽ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മുറിയിൽ ഒരു പാത്രത്തിൽ എന്തോ വാതകം പുകച്ചിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha