എന്‍ട്രന്‍സ് പരിശീലനം; ധനസഹായം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കഴിഞ്ഞ മാര്‍ച്ചിലെ പ്ലസ്ടു പരീക്ഷയില്‍ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് ലഭിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് തെരഞ്ഞെടുത്ത അംഗീകൃത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ്  ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫീസ് അടച്ചതിന്റെ റസീറ്റ്, കൂടാതെ മെഡിക്കല്‍ എഞ്ചിനീയറിങ് എന്‍ട്രന്‍സിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന് കോര്‍പ്പറേഷന്‍ /മുനിസിപ്പാലിറ്റി/ പഞ്ചായത്ത് അധികൃതരുടെ സാക്ഷ്യപത്രം സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0497 2700596

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha