മദ്യ - മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 19 February 2022

മദ്യ - മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
ഉളിക്കൽ: മദ്യ - മയക്കു മരുന്ന് മാഫിയകൾക്കെതിരെ ഡി വൈ എഫ് ഐ വിവിധ കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഉളിക്കൽ മേഖല കമ്മിറ്റി ഉളിക്കൽ ടൗണിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, ഇരിട്ടി ബ്ലോക്ക്‌ സെക്രട്ടറിയുമായ അഡ്വ. കെ ജി ദിലീപ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ എം പ്രണവ് അദ്ധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ മേഖല സെക്രട്ടറി അനീഷ് എ വി സ്വാഗതം പറഞ്ഞു. പി കെ ശശി, നോബിൻ പി എ, കെ എ ദാസൻ മാസ്റ്റർ, സരുൺ തോമസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നെല്ലിക്കാം പൊയിലിൽ നിന്ന് ഉളിക്കൽ ടൗണിലേക്ക് ജാഗ്രത പരേഡും സംഘടിപ്പിച്ചു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog