വ്യാപാരികൾക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന് കണ്ണൂർ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് കെ എസ് റിയാസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യാപാരികൾക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാൻ സാഹചര്യമൊരുക്കണമെന്ന്  കണ്ണൂർ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് കെ എസ് റിയാസ് 

സമൂഹത്തിൽ വളരെയേറെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് തന്റെ ഉപജീവനമാർഗ്ഗം തേടുന്ന വ്യാപാരികൾ കൂടാതെ സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസമേഖലയിലും നാടിൻറെ വികസനത്തിനും മുന്നിൽനിൽക്കുന്ന വ്യാപാരികൾക്ക് മനസ്സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും വ്യാപാരം ചെയ്യുന്നതിനു സാഹചര്യമൊരുക്കുക കഴിഞ്ഞദിവസം കണ്ണൂർ ജില്ലയിലെ മാതമംഗലം പട്ടണത്തിൽ രണ്ട് വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്ന സാഹചര്യമാണ് ഉണ്ടായത്, കാരണം വ്യാപാരം ചെയ്യാൻ അനുവദിക്കാതെ.മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ട് സ്വയം സംരംഭകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യുന്ന സ്ഥിതിയാണ് കണ്ടുവരുന്നത് .സ്വയം സംരംഭകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന സർക്കാർ മാതമംഗലം പട്ടണത്തിലെ രണ്ടു വ്യാപാരികൾ പൂട്ടി പോകുന്ന സ്ഥിതിവിശേഷതിലെത്തി നില്കുന്നു. നിലവിലെ വ്യാപാരികളെ അവിടെ തുടരുന്നതിനുള്ള സാഹചര്യം ഒരുക്കുകയും കേരളത്തിലെ വ്യാപാരികൾക്ക് മനസമാധാനത്തോടും സ്വാതന്ത്രമായും വ്യാപാരം ചെയ്യാനുള്ള സാഹചര്യം ഒരുക്കി തരണം എന്നു ആവശ്യപ്പെട്ടു കൊണ്ട് തദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കമ്മിറ്റിക്ക് വേണ്ടി യൂത്ത്ജി വിംഗ്  ജില്ലാ പ്രസിഡന്റ്‌ കെ.എസ്.റിയാസ് നിവേദനം നൽകി.എത്രയും പെട്ടെന്ന് മന്ത്രി ഇടപെട്ടു കൊണ്ട് മാതമംഗലത്തെ പ്രശ്നം തീർക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha