വ്യാപാരി വ്യവസായി ഏകോപന സമിതി ; ദേവസ്യ മേച്ചേരി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക്,. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 17 February 2022

വ്യാപാരി വ്യവസായി ഏകോപന സമിതി ; ദേവസ്യ മേച്ചേരി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക്,.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്റെ ആകസ്മികമായ വേർപാടിനെ തുടർന്ന് പുതിയ പ്രസിഡന്റ് ആരാകണമെന്നതിനെക്കുറിച്ച് സംഘടനയിൽ ആലോചനകൾ തുടങ്ങി. നസിറുദ്ദീനെ പോലെ മികച്ച സംഘടനാ പാടവമുള്ള ഒരാളെ തന്നെ പ്രസിഡന്റാക്കാനാണ് നീക്കം നടക്കുന്നത്. നിലവിലുള്ള സംസ്ഥാന ട്രഷറർ കണ്ണൂർ സ്വദേശിയായ ദേവസ്യ മേച്ചേരിക്കാണ് കൂടുതൽ സാധ്യതയെന്നാണറിയുന്നത്.

വ്യാപാരികളെ മുഴുവൻ ഒറ്റക്കെട്ടായി കൂടെ നിർത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് പുതിയ പ്രസിഡന്റിനെ കാത്തിരിക്കുന്നത്. മികച്ച സംഘാടകനായിട്ടും നസിറുദ്ദീന്റെ കാലത്ത് ചില അസ്വാരസ്യങ്ങൾ ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം വ്യാപാരികൾ വിട്ടുപോയി പുതിയ സംഘടന രൂപീകരിച്ചിരുന്നു. അവരെയെല്ലാം തിരിച്ചുകൊണ്ടുവന്ന് സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരാളായിരിക്കണം പുതിയ പ്രസിഡന്റെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അങ്ങനെയാണങ്കിൽ ഏവർക്കും താൽപര്യമു ള്ള ദേവസ്യ മേച്ചേരിക്ക് മുൻ തൂക്കം ലഭിക്കും. എന്നാൽ നേരത്തെ സംഘടനാ തെരഞ്ഞെടുപ്പിൽ നസിറുദ്ദീനെതിരെ മത്സരിച്ച് പരാജയപ്പെട്ട പെരിങ്ങമല രാമചന്ദ്രനടക്കമുള്ള ചിലർ ഈ സ്ഥാനത്തേക്ക് കണ്ണുവെച്ചിട്ടുണ്ട്. എന്നാൽ ഇവർക്ക് വേണ്ടത്ര പിന്തുണയില്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog