ജോലിക്കിടയിൽ ബസ് തെന്നി നീങ്ങി വർക്ക്‌ ഷോപ്പ് ജീവനക്കാരന് ദാരുണ അന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 മമ്പറം: മമ്പറത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരൻ ജോലിക്കിടയിൽ സ്‌ക്കൂൾ ബസിനടിയിൽ പെട്ട് മരണപ്പെട്ടു. പടിഞ്ഞിറ്റാം മുറിയിൽ ശ്രീഹർഷത്തിൽ കെ.ഷായിഷ് (47) ആണ് മരിച്ചത്. റിപ്പേറിങ്ങിനിടയിൽ പിറകോട്ട് നീങ്ങിയ ബസിനടിയിൽപെട്ടാണ് മരിച്ചത്. മമ്പറം ഇംഗ്ലീഷ് സ്‌കൂളിന്റെ ബസാണ് അപകടത്തിനിടയാക്കിയത്. ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ നടക്കും.

ഭാര്യ: വി എം. രഷില (മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ). മക്കൾ : ശ്രീഹർഷ് ഷായിഷ് (തലശ്ശേരി എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി), അഭിനവ് ഷായിഷ് (എൻ.ടി.ടി.എഫ്. നെട്ടൂർ, വിദ്യാർത്ഥി).





Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha