കണ്ണവത്ത് സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ അധികാരികൾ തയ്യാറാവുക :എസ് ഡി പി ഐ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 20 February 2022

കണ്ണവത്ത് സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ അധികാരികൾ തയ്യാറാവുക :എസ് ഡി പി ഐ

കണ്ണവത്ത് സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ അധികാരികൾ തയ്യാറാവുക :എസ് ഡി പി ഐ


മട്ടന്നൂർ:നിരന്തരമായി കണ്ണവത്ത് സമാധാന അന്തരീക്ഷം തകർക്കുന്ന ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ അധികാരികൾ തയ്യാറാവണമെന്ന് എസ് ഡി പി ഐ മട്ടന്നൂർ മണ്ഡലം സെക്രട്ടറി മുനീർ ശിവപുരം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണവത്ത് ബോംബ് സ്ഫോടനം ഉണ്ടായത് നിസ്സാര സംഭവമായി അധികാരികൾ കാണരുത് സംഘപരിവാരം കലാപത്തിന് കോപ്പ് കൂട്ടുന്നതാണെന്ന് തിരിച്ചറിയണം.

കുറച്ച് ദിവസങ്ങൾക്കു മുമ്പ് ആർ എസ് എസ് കൊലവിളി മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു അതിനെതിരെ ഒരു നടപടിയും പോലിസ് എടുത്തിട്ടില്ല അതിന് ശേഷമാണ് ഈ ബോംബ് സ്ഫോടനം ഉണ്ടായത്. പോലിസ് നിസംഗത വെടിഞ് അന്വേഷണം കാര്യക്ഷ്‌മിമാക്കി പ്രതികളെ പിടികൂടാൻ തയ്യാറാവണം. അല്ലാത്ത പക്ഷം ജനകീയമായി ആർ എസ് എസ് ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ എസ് ഡി പി ഐ മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog