ഇരുചക്രവാഹനത്തിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 February 2022

ഇരുചക്രവാഹനത്തിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്.

ഇരുചക്രവാഹനത്തിൽ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. 

ഇരിട്ടി: തന്തോട് പാലത്തിന് സമീപം ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കൊട്ടിയൂർ പാൽചുരം സ്വദേശികളായ പൈമ്പിള്ളിക്കുന്നേൽ ആൽബിൻ (20 ), വളോംചാലിൽ അലൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെ ഇരിട്ടി - തളിപ്പറമ്പ് പാതയിൽ തന്തോട് പാലത്തിനു സമീപം ആയിരുന്നു അപകടം. തളിപ്പറമ്പിൽ നിന്നും ബൈക്കിൽ തേൻ എടുക്കാനുള്ള മെഷീനുമായി വരികയായിരുന്ന ആൽബിനും , അലനും സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ചു കയറുകയായിരുന്നു. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog