കണ്ണൂരില്‍ വിവാഹ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം: ഒരു അറസ്റ്റ് രേഖപ്പെടുത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 February 2022

കണ്ണൂരില്‍ വിവാഹ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവം: ഒരു അറസ്റ്റ് രേഖപ്പെടുത്തികൊല്ലപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അസി.കമ്മീഷണര്‍ പറഞ്ഞു.

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ വിവാഹ വീട്ടിലേക്ക് നടത്തിയ ബോംബേറില്‍ ഒരു അറസ്റ്റ് രേഖപ്പെടുത്തി. ബോംബെറിഞ്ഞ അക്ഷയുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. രണ്ട് ബോംബുകളും എറിഞ്ഞത് താനാണെന്ന് അക്ഷയ് സമ്മതിച്ചതായി അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി സദാനന്ദന്‍ വ്യക്തമാക്കി.

ബോംബേറിനെ കുറിച്ച് അറിവുണ്ടായിരുന്നത് മൂന്നു പേരാണ്. അക്ഷയ്, മിഥുന്‍, കൊല്ലപ്പെട്ട ജിഷ്ണു എന്നിവര്‍. മിഥുന്‍ സംഭവത്തിനു ശേഷം ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അസി.കമ്മീഷണര്‍ പറഞ്ഞു. പരിക്കേറ്റയാളാണെങ്കില്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം. മരണപ്പെട്ട കേസുകളില്‍ ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവരും. അതിനുള്ള സാവകാശമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം മാറ്റുന്നതില്‍ വന്ന കാലതാമസം പോലീസിന്റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

അതേസമയം, പ്രതികള്‍ മുഴുവന്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും ബോംബേറിന് തലേദിവസം പ്രതികള്‍ പ്രദേശത്തെ ഒരു മാലിന്യ സംഭരണ കേന്ദ്രത്തില്‍ ബോംബെറിഞ്ഞ് പരിശീലനം നടത്തിയിരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog