കണ്ടോത്ത്‌ ദേശീയ പാതയിൽ വാഹനാപകടത്തിൽപെട്ട് ഓട്ടോയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പയ്യന്നൂർ :കണ്ടോത്ത്‌ ദേശീയ പാതയിൽ വാഹനാപകടത്തിൽപെട്ട് ഓട്ടോയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി...
കണ്ടോത്ത്‌ ഷാർജ പാലസ് ഹോട്ടലിന് സമീപം ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ചു ഓട്ടോയിൽ കുടുങ്ങിയ കാങ്കോൽ സ്വദേശി  പ്രകാശൻ എന്നയാളെ പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാസേന ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് സുരക്ഷിതമായി പുത്തെടുത്തു, ഇദ്ദേഹത്തെയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും സേനയുടെ ആംബുലൻസിൽ കണ്ണൂർ പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ജീവനക്കാരായ രാകേഷ്, ജയേഷ്, രജിലേഷ്,ലിഗേഷ്, ജിജേഷ് ഇർഷാദ്, അനൂപ്, രാമചന്ദ്രൻ, ഗോപാലൻ, രാജീവൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത് .


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha