യുവാവ് കുഴഞ്ഞു വീണ് മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 19 February 2022

യുവാവ് കുഴഞ്ഞു വീണ് മരിച്ചു

അണ്ടലൂർ കാവിൽ ഉത്സവത്തിനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

തലശ്ശേരി: അണ്ടലൂർ കാവിലെ ഉത്സവത്തിരക്കിൽ കുഴഞ്ഞു വീണ യുവാവ് ആശുപത്രിയിൽ മരിച്ചു. മേലൂർ വടക്ക് വാഴയിൽ വീട്ടിൽ ശ്രീലതയുടെ മകൻ അഭി എന്ന അഭിലാഷാണ് (30) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായ മെയ്യാൽ കൂടൽ കഴിഞ്ഞ് ക്ഷേത്രപറമ്പിൽ നിൽക്കവെ ശ്വാസതടസ്സം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തേ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വാസുദേവൻ (റിട്ട. സി.ആർ.പി.എഫ്), സഹോദരങ്ങൾ: സുമേഷ്, സുബിൻ, സുവർണ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog