തലശേരിക്കടുത്ത് പുന്നോലിൽ പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം, - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 2 February 2022

തലശേരിക്കടുത്ത് പുന്നോലിൽ പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു ; ലക്ഷങ്ങളുടെ നഷ്ടം,

ന്യൂ മാഹി ദേശീയ പാതയോരത്ത് പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപമുള്ള പച്ചക്കറി, ഫ്രൂട്സ് കട കത്തി നശിച്ചു. ഇരുന്ന് ഷീറ്റുകളും ഇരുമ്പ് പൈപ്പുകളും താർപായകളും ഉപയോഗിച്ച് നിർമ്മിച്ച വലിയ ഷെഡാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 2.40 ഓടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ രണ്ട് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. ഫ്രിഡ്ജുകൾ, സാധനങ്ങൾ തൂക്കുന്ന മെഷീനുകൾ, ഫ്രീസറുകൾ, ഫർണ്ണിച്ചറുകൾ ഉൾപ്പെടെ മുഴുവൻ സാധനങ്ങളും പച്ചക്കറികളും ഫ്രൂട്സും പൂർണ്ണമായി കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. സജ്ജാദ് അഹമ്മദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കട. പുന്നോൽ മാപ്പിള എൽ.പി.സ്കൂളിന് സമീപത്തെ കുന്നോത്ത് അസീസാണ് കട നടത്തുന്നത്. കടക്ക് തീവെച്ചതാണെന്നാണ് കരുതുന്നത്. കടയിലെ നിരീക്ഷണ ക്യാമറകളും മറ്റും കത്തി നശിച്ചെങ്കിലും തീ പിടിക്കുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. തീ ആളിക്കത്തുന്നത് കണ്ട് നിർത്തിയ ലോറിയിലെ ഡ്രൈവർ തീയണക്കാൻ വെള്ളത്തിന് ചോദിച്ചിട്ട് വെള്ളം തരില്ലെന്ന് ഒരാൾ പറഞ്ഞതായി പരാതിയുണ്ട്. ഇക്കാര്യം ലോറി ഡ്രൈവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തിയിരുന്നു. അഗ്നി രക്ഷാ സേനയിലെ അസി. സ്റ്റേഷൻ ഓഫീസർ വി.കെ.സന്ദീപിൻ്റെ നേതൃത്വത്തിൽ നിരൂപ്, റെനീഷ്, ശരത്ത്, ബിനീഷ്, ഗോകുൽ, നോബിൾ, പ്രേംലാൽ, സുബീഷ് പ്രേം എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog