തലശ്ശേരി മേഖലയിൽ നിന്നും ആയുധങ്ങൾ പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 24 February 2022

തലശ്ശേരി മേഖലയിൽ നിന്നും ആയുധങ്ങൾ പിടികൂടി

വടക്കുമ്പാട് നിട്ടൂർ കൂലോത്തുമ്മലിൽ പൊലീസും, ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ നടത്തിയ റെയ്ഡിലാണ് ആയുധങ്ങൾ പിടികൂടിയത്. കൂലോത്തുമ്മലിലെ ആൾ താമസമില്ലാത്ത വീട്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക്ക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ആയുധങ്ങൾ. ഒരു വടിവാളും ‘ 4 എസ് ആകൃതിയിലുള്ള കത്തിയുമാണ് കണ്ടെടുത്തത്. . സിറ്റി പോലീസ് കമ്മീഷ്ണർ ആർ. ഇളങ്കോവിൻ്റെ നിർദേശപ്രകാരം ധർമ്മടം പോലീസും, ബോംബ് സ്ക്വാഡും സംയുക്തമായിട്ടായിരുന്നു പരിശോധന നടത്തിയത്. ധർമടം എസ് ഐമാരായ പി. ശ്രീജിത്ത്, എം സി രതീശൻ,സിപിഒ മാരായ നിധിൻ, വിനീഷ്, പ്രജിത്ത് ,എന്നിവർക്കു പുറമെ

ബോംബ് സ്ക്വാഡ് എസ് ഐ കെ.സി ബാബുവും പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും മേഖലയിൽ വ്യാപകമായി പരിശോധന നടത്താനാണ് പൊലീസിൻ്റെ തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം മലാൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തു നിന്നും ബോംബുകളും വെടിമരുന്നും കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലാൽ സ്വദേശി പി.കെ സജീഷിനെയായാണ് അറസ്റ്റു ചെയ്തത്. ഇയാളെ തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻറു ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog