തേർത്തല്ലി - എരുവാട്ടി - ചപ്പാരപ്പടവ് - തളിപ്പറമ്പ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 2 February 2022

തേർത്തല്ലി - എരുവാട്ടി - ചപ്പാരപ്പടവ് - തളിപ്പറമ്പ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

ചെറുപുഴ: തേർത്തല്ലി - എരുവാട്ടി - വിമലശ്ശേരി - ചപ്പാരപ്പടവ് - തളിപ്പറമ്പ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. എരുവാട്ടി - വിമലശ്ശേരി കെഎസ്ആർടിസി ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോജി ആനിത്തോട്ടത്തിൽ, ജനറൽ കൺവിനർ ജെയ്സൺ ചെമ്പേരി, എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത മന്ത്രി ആൻറണി രാജുവിന് നൽകിയ നിവേദനത്തെ തുടർന്നാണ് സർവീസ് അനുവദിച്ചത്. 

എൽഡിഎഫ് കണ്ണൂർ ജില്ലാ ഏകോപന സമിതിയംഗം ജോണി ആനിത്തോട്ടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗം പി.എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് മാത്യു, ബാബു അണിയറ, ബിനോയ് പീടികയിൽ, പുതുപ്പറമ്പിൽ ,ടോമി എടാട്ടേയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog