നാണുവേട്ടന്‍ ഇനി സ്‌നേഹഭവന്റെ സ്‌നേഹതണലില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 19 February 2022

നാണുവേട്ടന്‍ ഇനി സ്‌നേഹഭവന്റെ സ്‌നേഹതണലില്‍

നാണുവേട്ടന്‍ ഇനി സ്‌നേഹഭവന്റെ സ്‌നേഹതണലില്‍
മട്ടന്നൂര്‍: ഭാര്യയും മക്കളും ഉപേക്ഷിച്ചതിനേ തുടര്‍ന്ന് കഴിഞ്ഞ 30 വര്‍ഷമായി കാഞ്ഞിരോട് പീടിക മുറിയില്‍ ഒറ്റയ്ക്ക് കഴിഞ്ഞു വന്നിരുന്ന നാണുവേട്ടന്‍ ഇനി സ്‌നേഹഭവന്റെ സ്‌നേഹതണലില്‍.
 അസുഖ ബാധിതനായി അവശനിലയില്‍ ആയതിനേതുടര്‍ന്ന് ചക്കരക്കല്ല് പോലീസും മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന നാണുവേട്ടനെ എറ്റെടുക്കുവാന്‍ ആളില്ലാതിനേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ്, പരിയാരം മെഡിക്കല്‍ കോളജ് സോഷ്യോളജിസ്റ്റ് സെലീന, സാമൂഹ്യ പ്രവര്‍ത്തകനും പാലിയേറ്റീവ് വളണ്ടിയറുമായ മുജീബ് കാഞ്ഞിരോട് എന്നിവര്‍ മട്ടന്നൂര്‍ അമ്മ പെയിന്‍ ആന്റ് പാലിയേറ്റീവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുജീബ് കാഞ്ഞിരോടും അമ്മയുടെ വളണ്ടിയര്‍ ആകാശ് വിജയനും ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് നാണുവേട്ടനെ ഏറ്റെടുത്ത് അമ്മയുടെ ആംബുലന്‍സില്‍ അറയങ്ങാട് സ്‌നേഹഭവനില്‍ എത്തിക്കുകയായിരുന്നു.
 ആകാശ് വിജയന്‍, മുജീബ് കാഞ്ഞിരോട്, എന്നിവര്‍ക്കുപുറമേ ആരിഫ് മുഹമ്മദ്, റിനില്‍ സി.പി. പെറോറ, പ്രിയേഷ് കോയിറ്റി എന്നിവരും നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog