നമ്മുടെ നാടിനെ അന്തസത്തയോടെയും മഹിമയോടെയും നിലനിർത്താൻ കെ. റെയിലിനെതിരായ പ്രതിരോധ സമരത്തിന് ഏവരും മുന്നിട്ടിറങ്ങണം.കെ.ഷബീന ടീച്ചർ. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 14 February 2022

നമ്മുടെ നാടിനെ അന്തസത്തയോടെയും മഹിമയോടെയും നിലനിർത്താൻ കെ. റെയിലിനെതിരായ പ്രതിരോധ സമരത്തിന് ഏവരും മുന്നിട്ടിറങ്ങണം.കെ.ഷബീന ടീച്ചർ.കെ.റെയിൽ സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി പോലീസ് ഗുണ്ടായിസം കാണിച്ച് നടത്തുന്ന കുറ്റിയിടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആനയിടുക്ക് ഗേറ്റിൽ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ആനയിക്ക് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.മുബഷീർ അധ്യക്ഷനായി.
പരിപാടി കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി കെ.ഷബീന ടീച്ചർ ഉദ്ഘാനം ചെയ്തു."നമ്മുടെ നാടിനെ അന്തസത്തയോടെയും മഹിമയോടെയും നിലനിർത്താൻ കെ. റെയിലിനെതിരായ പ്രതിരോധ സമരത്തിന് ഏവരും മുന്നിട്ടിറങ്ങണം. " ഉദ്ഘടനം ചെയ്തു കൊണ്ട് ബഹു: ഡെപ്യൂട്ടി മേയർ അഭിപ്രായപ്പെട്ടു.
കെ.റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യ പ്രസംഗം നടത്തി. " കെ.റെയിലും സർക്കാറും നിരന്തരം കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണ്. ബഹുഭൂരിപക്ഷം നാട്ടുകാർക്കും ആവശ്യമില്ലാത്ത ഒരു പദ്ധതിയാണിത്. കാസർഗോഡ് നിന്ന് ചിലയാളുകളെ തെക്കോട്ടെടുക്കാനുള്ള പദ്ധതിയാണിത്. ഇന്ന് നീതിയും ജനാധിപത്യവും കോടതി വിധിയിലൂടെ നടപ്പാക്കാൻ കഴിയില്ല. കോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ടുമില്ല. നിയമങ്ങളും നയങ്ങളും കാലഘട്ടത്തിന് നിരക്കാത്തതാണെങ്കിൽ അവയെ തിരുത്താൻ അൽപ്പം സഹിച്ചെങ്കിലും തെരുവിലിറങ്ങി സമരം ചെയ്തേ പറ്റൂ. പോലീസിനെ അണിനിരത്തി ജനകീയ സമരത്തെ അടിച്ചമർത്തുന്ന പിണറായി സർക്കാറിന്റെ നയം തിരുത്തണം. ഭരണഘടനയോടും ജനങ്ങളോടും ബാധ്യതയുള്ളവരാകണം പോലീസും സർക്കാറും നിയമ സംവിധാനങ്ങളും "
മുഖ്യ പ്രസംഗത്തിൽ എസ്.രാജീവൻ അഭിപ്രായപ്പെട്ടു.

കണ്ണൂർ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷമീമ ടീച്ചർ, മുസ്ലിംലിഗ് ആനയിടുക്ക് വാർഡ് പ്രസിഡന്റ് എം ഷെഫീക്ക് , ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി ടി.എം ആസാദ്, എസ്.യു.സി.ഐ( കമ്മ്യൂണിസ്റ്റ് ) ജില്ലാ സെക്രട്ടറി കെ.കെ സുരേന്ദ്രൻ, എസ് ഡി.പി.ഐ പ്രതിനിധി മഷ്ഹൂദ്, ജനകീയ സമിതി ജില്ലാ രക്ഷാധികാരി പി പി കൃഷ്ണൻ മാസ്റ്റർ, ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക്, ഷറഫുദ്ദീൻ കെ, സയ്യിദ് മുഹമ്മദ് താരിഖ് എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog