സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടു ഓഫ്‌ലൈന്‍ പരീക്ഷ; ഹര്‍ജി തള്ളി സുപ്രിംകോടതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 23 February 2022

സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടു ഓഫ്‌ലൈന്‍ പരീക്ഷ; ഹര്‍ജി തള്ളി സുപ്രിംകോടതിസിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടു ക്ലാസുകളുടെ ഓഫ്‌ലൈന്‍ പരീക്ഷയില്‍ ഇടപെടാതെ സുപ്രിംകോടതി. പരീക്ഷ ഓഫ്‌ലൈനായി നടത്താനുള്ള തീരുമാനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.


ഇത്തരം ഹര്‍ജികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ പ്രതീക്ഷ നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി പരീക്ഷകള്‍ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാര്‍ത്ഥികളിലുണ്ടാക്കുമെന്ന് വ്യക്തമാക്കി. സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുകയും പരീക്ഷാ നടത്തിപ്പിനാവശ്യമായ നടപടിക്രമങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷ നടത്താനുള്ള സമയം വളരെ അടുത്ത ഘട്ടത്തിലും ഹര്‍ജിക്കാര്‍ക്ക് ഇതുസംബന്ധിച്ച് എന്തെങ്കിലും ആശങ്കകളുണ്ടെങ്കില്‍ അപ്പോള്‍ കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog