സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തം - കരിങ്കൽ വീണ് തൊഴിലാളിമാരിച്ച പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 February 2022

സുരക്ഷാ ക്രമീകരണങ്ങൾ അപര്യാപ്തം - കരിങ്കൽ വീണ് തൊഴിലാളിമാരിച്ച പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി

ഇരിട്ടി: കഴിഞ്ഞ ശനിയാഴ്ച കൂറ്റൻ പാറ അടർന്നുവീണ് തൊഴിലാളി മരിക്കാനിടയായ അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറയി ലെ പാറമടയുടെ പ്രവർത്തനം നിർത്തിവെക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകി. വേണ്ടത്ര സുരക്ഷാ ക്രമീകരങ്ങൾ ഇല്ലാതെയാണ് ബ്ളാക്ക് റോക്ക് എന്ന പാറമടയുടെ പ്രവർത്തനം എന്ന പ്രാഥമിക പരിശോധനയിലെ കണ്ടെത്തലിനെ തുടർന്നാണ് നോട്ടീസ് നൽകി പഞ്ചായത്ത് തല്ക്കാലത്തേക്ക് ഇതിലെ എല്ലാ പ്രവർത്തികളും മരവിപ്പിച്ചത്. 
കഴിഞ്ഞ ദിവസം പാറമടയിലുണ്ടായ അപകടത്തിൽ രതീഷ് എന്ന തൊഴിലാളി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനായി ഹൈഡ്രോളിക്ക് മെഷിൻ ഉപയോഗിച്ച പാറതുരക്കുന്നതിനിടയിലെ പ്രകമ്പനത്തിൽ കൂറ്റൻ പാറ ഏഴ് മീറ്റർ പൊക്കത്തിൽ നിന്നും വീണാണ് രതീഷ് മരിച്ചത്. മൂന്ന തട്ടുകളിലായി പ്രവർത്തിക്കുന്ന പാറമടയുടെ ഏറ്റവും മുകളിലത്തെ തട്ടിൽ നിന്നും മറ്റ് രണ്ട് തട്ടുകളിലൂടെ ഉരുണ്ടെത്തിയാണ് പാറ തൊഴിലാളിയുടെ ദേഹത്തേക്ക് പതിച്ചത്.
  പഞ്ചായത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ കര്യമായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് സ്‌ഫോടനവും മറ്റും നടത്തുന്നതെന്ന് കണ്ടെത്തി. ഇതോടെയാണ് പ്രവർത്തനം നർത്തിവെക്കണം എന്ന് കാണിച്ച് നോട്ടീസ് നൽകിയത്. 20 ഏക്കറിൽ പ്രവർത്തിക്കുന്ന പാറമടക്കും ക്രഷറിനും ജിയോളജി വകുപ്പിന്റെ അനുമതിയുണ്ടെങ്കിലും കാര്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് പ്രവർത്തിക്കുന്നതെന്നാണ് പരാതി.
അപകടത്തിന് അല്പ്പം മുൻമ്പ് പാറമട പ്രദേശത്തു നിന്നും വൻ സ്‌ഫോടനങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വൻതോതിലുള്ള സ്‌ഫോടനമാണ് പ്രദേശത്ത് നടത്തുന്നതെന്നും ആരോപണം ഉണ്ടായിരുന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻര് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്ധ്യോഗസ്ഥരും അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി. പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ മിനി വിശ്വനാഥൻ , ബീന റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ സെലീന ബിനോയി, എൽസമ്മ, ഐസക്ക് ജോസഫ്, ജോസഫ് വട്ടുകുളം, ജോസ് എവൺ, ബിജോയി പ്ലാത്തേട്ടം, സീമ സനോജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിസുധീർ, അസിസ്റ്റന്റ് സെക്രട്ടറി അഷറഫ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

അതേസമയം പാറമടയിൽ ഉണ്ടായ അപകടത്തിൽ മരിച്ച തൊഴിലാളി രതീഷിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു . ദരിദ്ര കുടുംബമാണ് മരിച്ച രതീഷിന്റേത് . പ്രായമായ അമ്മയേയും രണ്ട് സഹോദരിമാരേയും സംരക്ഷിക്കാനും അവരെ പുനരധിവാസിപ്പിക്കാനും ആവശ്യമായ നടപടി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാക്കും. പാറമടയ്ക്ക് പ്രവർത്തനാനുമതി ഉണ്ടെങ്കിലും നിബന്ധനകൾ എല്ലാം പാലിച്ചുകൊണ്ടാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കും. മേഖലയിൽ ഉഗ്ര സ്‌ഫോടനം നടക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയും അനുവദനീയമായ സ്ഥലത്തിൽ കൂടുതൽ സ്ഥലത്ത് ഖനനം നടക്കുന്നതായുള്ളപരാതിയും അന്വേഷിക്കും. കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി പാറമട ഉടമകളുമായും മറ്റും സംസാരിച്ച് തീരുമാനാമെടുക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog