ഇരിട്ടി: കുടുംബശ്രീ ജില്ലാ മിഷൻ, ജൻഡർ ഡവലപ്പ്മെൻ്റ് എന്നിവയുടെ നേതൃത്വത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ രൂപീകരിച്ച ജൻഡർ ക്ലബ് നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ജൻഡർ ക്ലബ്അറ്റ് സ്കൂൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് കെ.പി. രാമകൃഷ്ണൻ അധ്യക്ഷനായി. സ്നേഹിത സ്റ്റാഫ് സൗമ്യ, പ്രധാനാധ്യാപകൻ എം.ബാബു,
പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ, സി ഡി എസ് ചെയർപേഴ്സൺ കെ. നിധിന, വൈസ് ചെയർപേഴ്സൺ കെ. സ്മിത, അധ്യാപകരായ പി.വി.ശശീന്ദ്രൻ, ശ്രീജ എന്നിവർ സംസാരിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു