കേരള യുവജന സന്നദ്ധ കർമസേന ക്യാപ്റ്റൻമാർക്കുള്ള പരിശീലന പരിപാടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Saturday, 26 February 2022

കേരള യുവജന സന്നദ്ധ കർമസേന ക്യാപ്റ്റൻമാർക്കുള്ള പരിശീലന പരിപാടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കേരള യുവജന സന്നദ്ധ കർമസേന ക്യാപ്റ്റൻമാർക്കുള്ള പരിശീലന പരിപാടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ മേഖലയിൽ സന്നദ്ധപ്രവർത്തകരുടെ പ്രവർത്തങ്ങൾ എക്കാലത്തും വിലപ്പെട്ടതാണ്.  ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ യുവതികളെ കൂടുതലായി അണിനിരത്തണം. ഏത് കാര്യങ്ങളിലും ഇടപെടാൻ കഴിയുന്ന ഏറ്റവും വലിയ ശക്തിയാണ് യുവതികൾ. രണ്ട് പ്രളയകാലത്തും കേരളം ഒറ്റക്കെട്ടായി നിന്ന് നടത്തിയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ സ്ത്രീകൾ, വിശേഷിച്ച് യുവതികൾ, ഉണ്ടായിരുന്നു. 

 തദ്ദേശസഥാപന വാർഡ് തലത്തിൽ സന്നദ്ധ യുവജന കർമസേന രൂപീകരിച്ച് ആവശ്യമായ പരിശീലനം നൽകണം. പതിറ്റാണ്ടുകളുടെ തുടർച്ച ആവശ്യമുള്ള പ്രക്രിയയാണിത്. അതത് ഘട്ടങ്ങളില പുതുതലമുറയെക്കൂടി ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാൻ ശ്രദ്ധിക്കണം. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും വലിയ ദുരന്ത മുന്നറിയിപ്പുകളാണ് വരുന്നത്. അടിയന്തരഘട്ടങ്ങളിൽ നിസ്സംഗമായ നിലപാടുകളുമായി മുന്നോട്ട് പോകാൻ സാധിക്കില്ല. ദുരന്ത മേഖലയിലെ ഓരോ വിഷയത്തെക്കുറിച്ചും ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം ഉണ്ടാകണം. ചുറ്റുപാടുകൾ നൽകുന്ന സങ്കീർണ്ണതകളെ ഫലപ്രദമായി നേരിടാൻ മാനസികാരോഗ്യമുള്ള  സമൂഹത്തെ സൃഷ്ടിക്കാൻ നമുക്ക് സാധിക്കണം.  

ആദ്യഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ രൂപീകരിക്കുന്ന സന്നദ്ധ സേനയുടെ തെരഞ്ഞെടുത്ത ക്യാപ്റ്റൻമാർക്കുളള ജില്ലാതല പരിശീലനമാണ് നടക്കുന്നത്.  രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ കായിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള വിവിധ ക്ലാസുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവിടെ പരിശീലനം നേടിയ ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ പരിശീലനം നൽകും.

 പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ഷീബ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഗോപാലൻ മാസ്റ്റർ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ അഡ്വ സരിൻ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസിത, ജില്ല ഇൻഫർമേഷൻ ഓഫീസർ  ഇ കെ പത്മനാഭൻ, സാഹസിക അക്കാദമി സ്‌പെഷ്യൽ ഓഫീസർ പി പ്രണിത, യുവതി ക്ലബ് ജില്ല കോ ഓർഡിനേറ്റർ പി പി അനിഷ, സന്നദ്ധസേന സ്റ്റേറ്റ് കോ ഓർഡിനേറ്റർ പി എം സാജൻ, പരിയാരം ഗ്രാമ പഞ്ചായത്ത് യൂത്ത് കോർഡിനേററർ  ഐ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog