കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ വെട്ടികൊന്നു; രണ്ട് പേർ പിടിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 1 February 2022

കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ വെട്ടികൊന്നു; രണ്ട് പേർ പിടിയിൽ

കണ്ണുർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ വെട്ടി കൊന്നു; രണ്ട് പേർ പിടിയിൽ

കണ്ണൂർ ആയിക്കരയ്ക്ക് സമീപം ഹോട്ടൽ ഉടമ വെട്ടേറ്റ് മരിച്ചു. പയ്യാമ്പലത്തെ സുഫി മക്കാനി ഹോട്ടൽ ഉടമ തായത്തെരുവിലെ ജസീറാണ്(35) കൊല്ലപ്പെട്ടത്.
   ഹോട്ടലിൽ നിന്ന് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12.30 ഓടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്
  ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസിറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആയിക്കര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog