ഗിന്നസ് വേൾഡ് റെക്കോർഡ് ഒഫീഷ്യൽ അറ്റംപ്റ്റ് നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഗിന്നസ് വേൾഡ് റെക്കോർഡ് ഒഫീഷ്യൽ അറ്റംപ്റ്റ് നടത്തി.


പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയും പ്രശസ്ത മജീഷ്യനും തലകീഴായി മാജിക്‌ അവതരിപ്പിച്ചു കൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഹോൾഡറുമായ ശ്രീ ആൽവിൻ റോഷൻ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലേക്കുള്ള തന്റെ ഒഫീഷ്യൽ അറ്റംപ്റ്റ് നടത്തി.

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്  മാഹി സ്വദേശിയും പ്രശസ്ത മജീഷ്യനുമായ ശ്രീ രാജേഷ് ചന്ദ്രയുടെ  മേൽനോട്ടത്തിലും ശ്രീ ജിതിൻ പി വി ടൈം കീപ്പറായും ആയിരുന്നു അറ്റംപ്റ്റ്.

 ആൽവിന്റെ സ്വവസതി യിൽ ഗിന്നസ് വേൾഡ്  റെക്കോർഡ് മാനദണ്ഡങ്ങൾ പ്രകാരം കണ്ണു കെട്ടി ഒരു മിനുറ്റിൽ 32 മാജിക് ട്രിക്കുകൾ അവതരിപ്പിച്ചു കൊണ്ട് മലേഷ്യൻ മജിഷ്യന്റെ നിലവിലുള്ള 30 ട്രിക്കുകൾ എന്ന ഗിന്നസ് റെക്കോർഡ് പാപ്പിനിശ്ശേരിയുടെ പ്രിയ മജീഷ്യൻ ഭേദിച്ചു. 

ഔദ്യോഗിക തെളിവുകൾ ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് അയച്ചു കൊടുത്തതിനു ശേഷം ഔദ്യോഗിക സ്ഥിരീകരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ.


റിപ്പോർട്ട്
നദീഷ് തളിപ്പറമ്പ 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha