കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 30 പരാതികള്‍ തീര്‍പ്പാക്കി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 15 February 2022

കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 30 പരാതികള്‍ തീര്‍പ്പാക്കി.

കണ്ണൂര്‍ : കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 30 പരാതികള്‍ തീര്‍പ്പാക്കി.

ആകെ 101 പരാതികളാണ് ലഭിച്ചത്. പരാതിക്കാര്‍, എതിര്‍ കക്ഷികള്‍ എന്നിവര്‍ എത്തിച്ചേരാത്തതിനാല്‍ 68 പരാതികള്‍ അടുത്ത സിറ്റിംഗിനായി മാറ്റിവെച്ചു. മൂന്ന് പരാതികളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

സ്ഥാപങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായും ലഭിച്ചത്. വായ്പ തിരിച്ചടവ് സംബന്ധമായ പ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, കുടുംബ കോടതിയിലെത്തിയ കേസുകള്‍, താല്‍ക്കാലിക ജീവനക്കാരിയെ അകാരണമായി പിരിച്ചു വിട്ടതുമായി ബന്ധപ്പെട്ട പരാതി തുടങ്ങിയവയാണ് അദാലത്തില്‍ പരിഗണിച്ചത്.

മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ അദാലത്തില്‍ വിവാഹമോചന കേസുകള്‍ കുറവാണെന്ന് അദാലത്തിന് നേതൃത്വം നല്‍കിയ വനിതാ കമ്മീഷന്‍ അംഗം ഇ എം രാധ രാധ പറഞ്ഞു. ഗൗരവമേറിയ കേസുകളായിരുന്നു കൂടുതലും. തീര്‍പ്പാക്കാനുള്ളവ അടുത്ത അദാലത്തില്‍ പരിഗണിക്കും.

കോളേജ് തലത്തില്‍ തന്നെ പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് നല്‍കുമെന്നും സ്ത്രീധനത്തിനെതിരെ സ്‌കൂള്‍ തലത്തില്‍ തന്നെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇ എം രാധ പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog