മാടത്തിയിലെ സ്‌റ്റേഡിയം നിർമ്മാണം - പഴശ്ശി പദ്ധതിയുടെ സ്ഥലം സ്‌റ്റേഡിയം നിർമ്മാണത്തിനായി വിട്ടുനൽകുന്നതിനുള്ള മന്ത്രി തല ചർച്ച 23 ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 23 February 2022

മാടത്തിയിലെ സ്‌റ്റേഡിയം നിർമ്മാണം - പഴശ്ശി പദ്ധതിയുടെ സ്ഥലം സ്‌റ്റേഡിയം നിർമ്മാണത്തിനായി വിട്ടുനൽകുന്നതിനുള്ള മന്ത്രി തല ചർച്ച 23 ന്

മാടത്തിയിലെ സ്‌റ്റേഡിയം നിർമ്മാണം - പഴശ്ശി പദ്ധതിയുടെ സ്ഥലം സ്‌റ്റേഡിയം നിർമ്മാണത്തിനായി വിട്ടുനൽകുന്നതിനുള്ള മന്ത്രി തല ചർച്ച 23 ന്ഇരിട്ടി: മാടത്തിയിൽ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള അഞ്ചേക്കർ സ്ഥലത്ത് ആധുനീക രീതിയിലുള്ള സ്‌റ്റേഡിയം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വെക്കുന്നു. സ്റ്റേഡിയം നിർമ്മാണത്തിനായി സ്ഥലം പഞ്ചായത്തിന് വിട്ടുകൊടുന്നതിനുള്ള നടപടികളുടെ ഭാഗമായി 23ന് ജലവിഭഗവ വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് ഉന്നത തല യോഗം വിളിച്ചു. ജനപ്രതിനിധികളും ജലസേചന വിഭാഗം ചീഫ് എഞ്ചിനീയർ ഉൾപ്പെടെ ഉന്നത തല ഉദ്ധ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജലസേചന വിഭാഗം പഞ്ചായത്തിന് സ്‌റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗനാനുമതി നൽകിയിരുന്നു. ഫണ്ട് ഉപയോഗിക്കുന്നതിലും മറ്റും ഇതുമൂലം ഉണ്ടാകുന്ന പ്രയാസം ചൂണ്ടിക്കാട്ടി സ്ഥലം പഞ്ചായത്തിന് വിട്ടുകിട്ടുന്നതിനായി മഖ്യമന്ത്രിക്കും ജല വിഭഗ മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതിന് പിന്നാലെ ചീഫ് എഞ്ചിനീയർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് തെയ്യാറാക്കിയിട്ടുണ്ട്. മന്ത്രി തല യോഗത്തിൽ ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടും പരിഗണിച്ചാവും അന്തിമ തീരുമാനം ഉണ്ടാവുക.
രണ്ട് വർഷം മുൻമ്പ് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെട്ടതായിരുന്നു മാടത്തിയിൽ സ്റ്റേഡിയം നിർമ്മാണം. മുൻ പായം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. മാധവൻ മാസ്റ്ററുടെ സ്മരണാർത്ഥം ആധുനീക സൗകര്യങ്ങളോടെ സ്‌റ്റേഡിയം നിർമ്മിക്കാനായിരുന്നു തീരുമാനം. ചതുപ്പു നിലം മണ്ണിട്ടു നികത്തുന്നതായുള്ള പരാതിയും പാരിസ്ഥതികാഘാത പ്രശ്‌നങ്ങളുമെല്ലാം സ്‌റ്റേഡിയ നിർമ്മാണത്തെ ബാധിച്ചു. കായിക വിഭാഗം 8.14 കോടിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.പദ്ധതി പ്രദേശം വിട്ടുകിട്ടായാൽ ഉടൻ നിർമ്മാണം ആരംഭിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog