കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് 2ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഓൺലൈനായി നിർവഹിച്ചു. അമൃത് 2ന്റെ സവിശേഷതകളും പ്രാധാന്യവും സംബന്ധിച്ച് വിശദമായ ചർച്ചകളും സംഘടിപ്പിച്ചു. 
കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും കുടിവെള്ള കണക്ഷനുകൾ എല്ലാ വീടുകളിലും എത്തിക്കുക, അമൃത് 1ൽ ഉൾപ്പെട്ട ഒമ്പത് നഗരങ്ങളിൽ ദ്രവമാലിന്യ സംസ്കരണം ഉറപ്പുവരുത്തുക, ജലാശയങ്ങൾ പുനരുജ്ജീവിപ്പിച്ച് അതിനു ചുറ്റുമുള്ള പ്രദേശം ഹരിതാഭമാക്കി പാർക്കുകളായി വികസിപ്പിക്കുക തുടങ്ങിയവ അമൃത് 2വിൽ ഉൾപ്പെടുന്നു. 

കൊല്ലം നഗരസഭാ മേയർ പ്രസന്ന ഏണസ്റ്റ്, കൊച്ചി നഗരസഭാ മേയർ എം അനിൽ കുമാർ, തൃശൂർ നഗരസഭാ മേയർ എം കെ വർഗ്ഗീസ്, കോഴിക്കോട് നഗരസഭ മേയർ ഡോ. ബീന ഫിലിപ്പ്, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു, കണ്ണൂർ നഗരസഭ ഡെപ്യൂട്ടി മേയർ ഷബീന. കെ, ഗുരുവായൂർ നഗരസഭ ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസ്, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, പാലക്കാട് നഗരസഭ ചെയർപേഴ്സൺ കെ.പ്രിയ അജയൻ തുടങ്ങിയവർ അമൃത് 1 പദ്ധതി നടപ്പിലാക്കിയ അനുഭവങ്ങൾ പങ്കുവച്ചു. 

കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി ഐഎഎസ്, അഡീഷണൽ സെക്രട്ടറി ഡി താര ഐ‍എഎസ്, ചീഫ് സെക്രട്ടറി വി പി ജോയി ഐഎഎസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ്, ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ് ഐ‍എഎസ്, തദ്ദേശ സ്വയംഭരണ വകുപ്പ്(അർബൻ) സെക്രട്ടറി ബിജു പ്രഭാകർ ഐ‍എഎസ്, കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ വെങ്കിടേഷപതി ഐഎഎസ്, അമൃത് ഡെപ്യൂട്ടി മിഷൻ ഡയറക്ടർ എ.എൽ. ചാൾസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha