അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 21 February 2022

അപകടത്തിൽ മരിച്ച ചെങ്കൽ ലോറി ഡ്രൈവറുടെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ 1.75 ലക്ഷം നൽകിഇരിട്ടി: അപകടത്തിൽ മരിച്ചചെങ്കൽ ലോറി ഡ്രൈവർ വിളമന ഉദയഗിരിയിലെ അരുൺ വിജയന്റെ കുടുംബത്തിന് ഡ്രൈവർമാരുടെ കൂട്ടായ്മ്മ ഒന്നേമുക്കൽ ലക്ഷം രൂപ നൽകി. കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വരൂപിച്ച കുടുംബ സഹായ നിധിയാണ് കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ഡിസംബറിൽ ചെങ്കൽ കയറ്റി പോവുകയായിരുന്ന ലോറി മട്ടന്നൂരിൽവെച്ച് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയാണ് ലോറി ഡ്രൈവറായ അജി എന്ന അരുൺ വിജയനും ക്ലീനറായ രവിയും മരണമടഞ്ഞത്.
 കേരളത്തിലും വിദേശത്തുമുള്ള ഡ്രൈവർമാരുടെ ഫേസ്ബുക്ക്, വാട്‌സപ്പ് കൂട്ടായ്മയാണ് കൈരളി ചങ്ക് ഡ്രൈവേഴ്‌സ് അസോസിയേഷൻ. ഇതിൽ അംഗമായിരുന്ന മരണമടഞ്ഞ അരുൺ വിജയനും. കുടുംബത്തെ സഹായിക്കാൻ കൂട്ടായ്മ്മയിൽ അംഗങ്ങളായവരിൽ നിന്നും സ്വരൂപിച്ച പണാമാണ് കൈമാറിയത്. അരുൺ വിജയന്റെ മരണത്തോടെ ഭാര്യയും ചെറിയ മാകളും അടങ്ങുന്ന കുടുംബം തീർത്തും അനാഥമായി. പുതിയ വീട് നിർമ്മിക്കാൻ അടിത്തറ ഒരുക്കി നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. അരുൺ വിജയന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പായം പഞ്ചായത്ത് പ്രസിഡന്റ പി.രജനി സഹായധനം കുടുംബത്തിന് കൈമാറി. പഞ്ചായത്ത് അംഗം ബിജു കോങ്ങോടൻ, അസോസിയേൻഷൻ സംസ്ഥാന പ്രസിഡൻറ് ഷിജാദ് കാലടി, സിക്രട്ടറി വിൽസൺ, സംസ്ഥാന അംഗങ്ങളായ പ്രശാന്ത് പെരുമ്പാവൂർ, അരുൺ പാലാ, അനീഷ് മുത്തോലി, ജിഷ്ണു പാലാ, കണ്ണൂർ ജില്ലാ പ്രസിഡന്റ ് വി പ്രവീൺ, സെക്രട്ടറി റംഷാദ് പുതിയതെരു, റിജോ വള്ളിത്തോട് തുടങ്ങിയവരും സബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog