കേളകം സെൻ്റ് തോമസ് എച്ച് എസ് എസ് ഹൈസ്കൂൾ വിഭാഗം വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 5 January 2022

കേളകം സെൻ്റ് തോമസ് എച്ച് എസ് എസ് ഹൈസ്കൂൾ വിഭാഗം വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു 

കേളകം സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം വിമുക്തി ലഹരിവിരുദ്ധ ക്ലബ്‌ പുന:സംഘാടനം, ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ വിമുക്തി മിഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയം നേടിയ വിദ്യാർത്ഥിക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് എന്നിവ സംഘടിപ്പിച്ചു.

പി ടി എ പ്രസിഡന്റ് സന്തോഷ് സി സി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘടനം, ജില്ലാതല വിമുക്തി മിഷൻ നടത്തിയ ലഹരിവിരുദ്ധദിന ഓൺലൈൻ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കെവിൻ ജിമ്മിക്കുള്ള സർട്ടിഫിക്കറ്റ് വിതരണം എന്നിവ പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ ഫാ: വർഗീസ് പടിഞ്ഞാറേക്കര അനുഗ്രഹഭാഷണം നടത്തി.

സിവിൽ എക്സൈസ് ഓഫിസർ പി എസ് ശിവദാസൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. പ്രധാനാധ്യാപകൻ എം വി മാത്യു, പ്രിവന്റീവ് ഓഫീസർ എം പി സജീവൻ, ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ ഫാ: എൽദോ ജോൺ, കബ്ബ് അംഗം അഡോണ ജിനീഷ് എന്നിവർ പ്രസംഗിച്ചു.

സിവിൽ എക്സൈസ് ഓഫീസർ എൻ സി വിഷ്ണു സന്നിഹിതനായി. സ്കൂൾ പ്രധാനാധ്യാപകൻ, പി ടി എ പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായി ലഹരിവിരുദ്ധ ക്ലബ്ബ് പുനസംഘടിപ്പിച്ചു. ലഹരിവിരുദ്ധ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി കെവിൻ ജിമ്മി (പ്രസിഡന്റ്), അഡോണ ജിനീഷ് (വൈസ് പ്രസിഡന്റ്), നേഹ ബിനിൽ (സെക്രട്ടറി), സിനാൻ പി എസ് (ജോ: സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog