കണ്ണൂരിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ ഇഡി പരിശോധന; പുറത്ത് കനത്ത പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ: പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവ് ഷഫീഖിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഗുരുജി മുക്കിലെ വീട്ടിലാണ് മുംബൈയിൽ നിന്നെത്തിയ ഇഡി സംഘം പരിശോധന നടത്തുന്നത്. വീടിനു മുൻപിൽ ഇഡിക്കെതിരെ പ്രദേശത്തെ എസ്ഡിപിഐ പ്രവർത്തകർ പ്രതിഷേധിക്കുന്നു.
കുറച്ചു ദിവസം മുൻപ് പ്രദേശത്തുനടന്ന പൊതുപരിപാടിക്കിടെ ആർഎസ്എസിനും ബിജെപിക്കുമെതിരെ ഷഫീഖ് വിദ്വേഷ പരാമർശം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഷഫീഖിനെതിരെ ചൊക്ളി പൊലീസിൽ ബിജെപി പ്രവർത്തകർ കേസ് നൽകി. വിദേശ ഫണ്ടു സ്വീകരിച്ച് നാട്ടിൽ വർഗീയ കലാപമുണ്ടാക്കാൻ ഷഫീഖ് ശ്രമിക്കുന്നതായാണ് പരാതി നൽകിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇഡി പരിശോധന നടത്തുന്നതെന്നാണ് വിവരം. പരിശോധന തുടരുകയാണ്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha