മാരക ലഹരിമരുന്ന് കടത്ത് ; എക്സൈസ് സംഘത്തെ കണ്ട് പ്രതി കാറും ലഹരിമരുന്നും ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ:കാറിൽ മാരക ലഹരിമരുന്ന് കടത്ത് എക്സൈസ് സംഘത്തെ കണ്ട് പ്രതികാറും ലഹരിമരുന്നും ഉപേക്ഷിച്ച് ഇറങ്ങി ഓടി.

ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി. ജനാർദ്ദനനും സംഘവും കല്ലു കെട്ടുചിറ ചിറക്കൽ തുരുത്തി യിൽ വെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കെ.എൽ. 58 എം 9865 മാരുതി 800 കാറിൽ കടത്തുകയായിരുന്ന332 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയത്. ഓടിപ്പോയ പ്രതി ചിറക്കൽ തുരുത്തി സ്വദേശി എച്ചീം എന്ന കെ.റസീമിനെ തിരെ കേസെടുത്തു. കാർ പരിശോധിച്ച എക്സൈസ് സംഘം ഹാഷിഷ് ഓയിൽ വിൽപ്പന നടത്താനായി സൂക്ഷിച്ച നിരവധി ചെറിയ പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. കാറും ലഹരിമരുന്നും കസ്റ്റഡിയിലെടുത്തു.വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിജിൽകുമാർ എം പ്രിവൻ്റീവ് ഓഫീസർമാരായ സർവ്വജ്ഞൻ എം.പി, ബഷീർ ടി, പ്രിവൻ്റീവ്. ഓഫീസർ ഗ്രേഡ് പുരുഷോത്തമൻ സി, ധ്രുവൻ എൻ.ടി, സിവിൽ എക്സൈസ് ഓഫീസർ സജിത്ത് എം എക്സൈസ് ഡ്രൈവർ ഇസ്മയിൽ കെ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha