സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി ​ജി ആര്‍ അനില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 12 December 2021

സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് മന്ത്രി ​ജി ആര്‍ അനില്‍

സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക്  വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന്  മന്ത്രി ​ജി ആര്‍ അനില്‍

ആധുനിക വിവരസാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിച്ച് സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് പരമാവധി വിലക്കുറവില്‍ ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനതലത്തില്‍ ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുള്ള ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും തൃശൂര്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സപ്ലൈകോ ആധുനികരണത്തിന്റെ പാതയിലാണ്. ഓണ്‍ലൈന്‍ ഹോം ഡെലിവറി പദ്ധതി, മാവേലി സ്റ്റോറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും ഡിജിറ്റല്‍ പെയ്മെന്റ് ഗേറ്റ് വേ സമ്പ്രദായം, സപ്ലൈകോയുടെ പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മാവേലി സ്റ്റോറുകള്‍ മുതല്‍ പീപ്പിള്‍സ് ബസാര്‍ വരെയുള്ള ഔട്ട്‌ലെറ്റുകള്‍, ഡിപ്പോ ഓഫീസുകള്‍, റീജിയണല്‍ ഓഫീസുകള്‍, ഹെഡ് ഓഫീസ് എന്നിവ തമ്മില്‍ വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കിയുള്ള സ്റ്റോക്കും വില്‍പനയും ക്രമീകരിക്കുന്നതിനുള്ള പദ്ധതി എന്നിവയാണ് സപ്ലൈകോ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog