സമം; ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 3 December 2021

സമം; ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു


സമം; ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

കണ്ണൂര്‍ :സ്ത്രീസമത്വം സാധ്യമാക്കുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഡിസംബര്‍ 20നകം ടൗണ്‍സ്‌ക്വയറില്‍ വിപുലമായ ഉദ്ഘാടനപരിപാടികള്‍ നടത്താനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായ സമം ജില്ലാതല സമിതിയോഗം തീരുമാനിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 10 വനിതകളെ ചടങ്ങില്‍ ആദരിക്കും. ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഫോക്ക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ രത്‌നകുമാരി, കൗണ്‍സിലര്‍ സുരേഷ്ബാബു എളയാവൂര്‍, ജില്ലാ യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസര്‍ കെ പ്രസീത, കേരള ഫോക് ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എ വി അജയകുമാര്‍, സെക്രട്ടറി കീച്ചേരി രാഘവന്‍, ജില്ലാതല സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog