സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ രാത്രി നടത്തം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 11 December 2021

സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ രാത്രി നടത്തം


സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്കെതിരെ രാത്രി നടത്തം

കണ്ണൂർ : സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ, റസിഡൻറ് അസോസിയേഷൻ പ്രതിനിധികൾ, സ്ത്രീ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കാളികളായി.

ജില്ലാതല പരിപാടി കണ്ണൂർ കളക്ടറേറ്റ് ആംഫി തിയറ്ററിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. ചുമർചിത്രരചന വിജയികൾക്കുള്ള സമ്മാനദാനം എം.എൽ.എയും കളക്ടറും നിർവഹിച്ചു.

ജില്ല വനിതാ ശിശുവികസന ഓഫീസർ പി. ദേനാഭരതൻ, ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി. സുലജ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.വി. രജിഷ, ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ബിജി തങ്കപ്പൻ, ജില്ലാ ശിശുവികസന പദ്ധതി ഓഫീസർ കണ്ണൂർ (അർബൻ) വി. ശ്രീജ, റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ആർ. അനിൽകുമാർ, അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻറ് വി.കെ. പ്രകാശിനി, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. ഗിരിജ, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന എന്നിവർ സംസാരിച്ചു. തുടർന്ന് ഫ്ളാഷ് മോബ്, തിരുവാതിരക്കളി എന്നിവ അരങ്ങേറി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog