ഇരിട്ടിയിൽ ക്രിസ്തുമസ് പപ്പാ സംഗമം നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 December 2021

ഇരിട്ടിയിൽ ക്രിസ്തുമസ് പപ്പാ സംഗമം നടത്തി


ഇരിട്ടി : കെ സി വൈ എം തലശേരി അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച്‌  ഇരിട്ടി ടൗണില്‍  മെഗാപാപ്പാ സംഗമം 'ബോണ്‍ നത്താലെ -2021' നടന്നു.  തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് എമിറേറ്റ്സ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ്  നിർവഹിച്ചു. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പപടിയോടെ നടന്ന സന്ദേശയാത്രയിൽ മുന്നോറോളം പാപ്പാമാർ അണിചേർന്നു.  ഇരിട്ടി മേലെ സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച ക്രസ്തുമസ് സദ്ദേശ യാത്ര ഇരിട്ടി പഴയ ബസ്റ്റാൻ്റിൽ സമാപിച്ചു.  തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ  അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, സണ്ണി ജോസഫ് എംഎല്‍എ, സജീവ് ജോസഫ് എംഎല്‍എ, ജോയൽ തൊട്ടിയിൽ  തുടങ്ങിയവര്‍ സംസാരിച്ചു.  നെല്ലിക്കാംപൊയില്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ എടൂര്‍, പേരാവൂര്‍, കുന്നോത്ത് ഫൊറോനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog