എം.വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 December 2021

എം.വി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും


എം വി ജയരാജൻ സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. എം വി ജയരാജനെ സി പി ഐ എം കണ്ണൂർ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തത് ഏകകണ്ഠമായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായ സാഹചര്യത്തിലാണ്‌ എം വി ജയരാജൻ ജില്ലാ സെക്രട്ടറിയായത്‌.

ഇതിനിടെ കണ്ണൂരിൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ചില നേതാക്കൾക്ക് ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞില്ല.

പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലന്നും പ്രതിനിധികൾ വിമർശിച്ചു. നേതാക്കളെ മുൻനിർത്തി ഇത്തരക്കാർ രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുളള പൊതുചര്‍ച്ചയിലാണ് സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ ഏതെങ്കിലും നേതാവിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം.

ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പൊതു ചര്‍ച്ചക്ക് മറുപടി പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഓരോന്നായി വിശദീകരിച്ചു. പന്ത്രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയൊന്‍പത് പേരാണ് രണ്ട് ദിവസങ്ങളിലായി നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്തത്. സമ്മേളനം ഇന്ന് സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog