കണ്ണൂർ വാരത്ത് മോഷണത്തിനിടെ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പോലീസ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : വാരത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പികെ ആയിഷ മോഷണത്തിനിടെ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയെ അസമിൽ‌ വച്ച് പിടികൂടി. ഗോറിമാറ ബംഗാളിപ്പാറ വില്ലേജിലെ നസറുൽ ഇസ്ലാമിനെയാണ് കണ്ണൂർ പൊലീസ് സാഹസികമായി പിടികൂടിയത്. നസറുൽ ഇസ്ലാമിനെ പൊലീസ് സംഘം കണ്ണൂരിലെത്തിച്ചു.

കേസിലെ രണ്ടാം പ്രതിയാണ് നസറുൽ ഇസ്ലാം.നേരത്തെ പിടിയിലായ ഒന്നാം പ്രതി മഹിബുൾ ഇസ്ലാമിന്റെ കൂട്ടാളിയാണ് നസറുൽ. മഹബുളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

ബംഗ്ലാദേശ് അതിർത്തിയിൽ ഒളിവിൽ കഴിയവെ ആണ് നസറുൽ പിടിയിലായത്. സിആർപിഎഫ് സംഘത്തി്ന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കണ്ണൂരിലെ പൊലീസ് സംഘം പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha