പ്രണയത്തെ ചൊല്ലി തർക്കം; പ്ലസ്ടു വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീട് ആക്രമിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 8 November 2021

പ്രണയത്തെ ചൊല്ലി തർക്കം; പ്ലസ്ടു വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീട് ആക്രമിച്ചുപ്രണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്ലസ്ടു വിദ്യാർത്ഥികൾ പെൺകുട്ടിയുടെ വീട് ആക്രമിച്ചു. അക്രമത്തിൽ പെൺകുട്ടിയുടെ അയൽവാസിക്ക് കുത്തേറ്റു. കോട്ടയം കടുത്തുരുത്തി മങ്ങാട്ടിലാണ് സംഭവം.

ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനൊടുവിൽ കാപ്പുന്തല സ്വദേശിയായ പെൺകുട്ടിയും ചങ്ങനാശ്ശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആൺസുഹൃത്തുക്കളുമാണ് മങ്ങാട്ടിൽ ചോദിക്കാനെത്തിയത്.

കാറിൽ മാരകായുധങ്ങളുമായാണ്‌ ഇവർ എത്തിയത്‌. ബഹളം കേട്ട് വിവരം തിരക്കാൻ എത്തിയപ്പോഴാണ്‌ അശോകനെ നാലംഗസംഘത്തിൽപ്പെട്ടവർ കുത്തിയത്. സംഭവത്തിൽ കുറിച്ചി സ്വദേശികളായ ജിബിൻ സുബീഷ് കൃഷ്ണകുമാർ എന്നിവരെ പൊലീസ് പിടികൂടി. പ്രതികൾ വന്ന കാറും കസ്റ്റഡിയിെലടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog