കാസർകോട് - കർണാടക അതിർത്തികളിൽ ഇന്നു മുതൽ കർശന നിയന്ത്രണം ; ആശുപത്രി ആവശ്യങ്ങൾക്കും വിദ്യാർഥികൾക്കും ഇളവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാസര്‍കോട്-കര്‍ണാടക അതിര്‍ത്തികളില്‍ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം.

ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നല്‍കും.

വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ണാടക അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാര്‍ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി കേരള കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമായിരുന്നില്ല. ദിനംപ്രതി യാത്ര ചെയ്ത് മംഗളൂരുവില്‍ പോയി തൊഴിലെടുക്കുന്നവരാരും കര്‍ണാടകയുടെ പുതിയ തീരുമാനത്തോടെ കൂടുതല്‍ പ്രയാസത്തിലാവുക. എന്നാല്‍ ഇത് പുതിയ തീരുമാനമല്ലെന്നും നേരത്തെയുള്ള ഉത്തരവ് തന്നെയാണ് ഇപ്പോഴും നടപ്പിലാക്കുന്നതെന്നുമാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. ഇന്നലെ തലപ്പാടിയില്‍ പരിശോധന ശക്തമായിരുന്നെങ്കിലും ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് ഇല്ലാത്തവരെയും അതിര്‍ത്തി കടത്തി വിട്ടിരുന്നു. എന്നാല്‍ ഇന്ന് നെഗറ്റീവ് റിപ്പോര്‍ട്ട് കയ്യില്‍ കരുതിയവരെ മാത്രം കടത്തി വിടാനാണ് കര്‍ണാടക പൊലീസിന്‍റെ തീരുമാനം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha