ഉളിക്കലിൽ ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉദ്‌ഘാടനം ഇന്ന് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 6 November 2021

ഉളിക്കലിൽ ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ ഉദ്‌ഘാടനം ഇന്ന്ഇരിട്ടി:  ഉളിക്കലിൽ  ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ജി സിനിമാസ് മൾട്ടിപ്ലക്‌സ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്‌ഘാടനം ശനിയാഴ്ച നടക്കും. എം എൽ എ മാരായ അഡ്വ. സജീവ് ജോസഫ്, അഡ്വ. സണ്ണി ജോസഫ് എന്നിവർ ചേർന്ന്  ഉച്ചക്ക് രണ്ടുമണിക്ക് ഇതിന്റെ ഉദ്‌ഘാടനം നിർവഹിക്കുമെന്ന് ഉടമകൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷനാവും. തിയേറ്ററിനോട് ചേർന്ന്  വിശാലമായ പാർക്കിങ് സൗകര്യങ്ങളോടെ നിർമ്മിച്ച കഫറ്റേറിയയുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിക്കും. വിവിധ നേതാക്കൾ സംബന്ധിക്കും. 
ആധുനിക  മികവോടെയും ശബ്ദ സംവിധാനങ്ങളോടെയും നിർമ്മിച്ച രണ്ട് തിയേറ്ററുകളിൽ ഒന്നിൽ 240 പേർക്കും ഒന്നിൽ 150 പേർക്കും ഒരേ സമയം സിനിമ കാണാനാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും കോവിഡ് സുരക്ഷാ സംവിധാനങ്ങളോടെ യായിരിക്കും പ്രദർശനം. ദിവസവും മൂന്നു പ്രദർശനങ്ങൾ ഉണ്ടാകും. ഇന്നത്തെ  ആദ്യ പ്രദർശനം വൈകുന്നേരം 4 ന് രജനീകാന്തിന്റെ അണ്ണാത്തെയും, രണ്ടാമത്തെ തിയേറ്ററിൽ 4.30 ന് ഇഗ്ളീഷ് ചിത്രം എന്റെണൽസും ആയിരിക്കുമെന്ന് ഉടമകളായ രോഹിത്ത് ജോർജ്ജ്, ഷിബു ജോർജ്ജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog