ഇന്ധന വില വർദ്ധനവ് ; താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 16 November 2021

ഇന്ധന വില വർദ്ധനവ് ; താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഉപരോധിച്ചുകണ്ണൂർ: കണ്ണൂർ താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്.ഡി.പി.ഐ പ്രവർത്തകർ  ഉപരോധിച്ചു.
ഇന്നു രാവിലെയാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായി എത്തി ഡിപ്പോ ഉപരോധ സമരം നടത്തിയത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന വില നിർണയാധികാരം കേന്ദ്രസർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് രാവിലെ ഡിപ്പോ ഉപരോധ സമരം നടത്തിയത്.
ജില്ലാ പ്രസിഡൻ്റ് എ സി ജലാലുദ്ദീൻ ഉദ്ഘാടനം ചെയ്തു ഇന്ധന പാചക വാതക വില കൊള്ളയ്ക്കെതിരെ ജനം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇന്ധന വില കുത്തനെ കൂട്ടി ഇടയ്ക്ക് ചെറിയ കുറവ് വരുത്തി ജനത്തെ പരിഹാസ്യരാക്കുകയാണ് മോദി സർക്കാരെന്ന്  എ സി ജലാലുദ്ദീൻ കുറ്റപ്പെടുത്തി.
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് വിഷയവതരണം നടത്തി. സെക്രെട്ടറിമാരായ മുസ്തഫ നാറാത്ത്, ശംസുദ്ധീൻ മൗലവി  സംസാരിച്ചു ജില്ലാ വൈസ് പ്രസിഡന്റ്‌ എ ഫൈസൽ , ജില്ലാ സെക്രട്ടറി സൂഫീറ അലി അക്ബർ. ജില്ലാ കമ്മിറ്റി അംഗം  റഷീദ് ഹാജി, ഇബ്രാഹിം കൂത്തുപറമ്പ്,ഷഫീക്  മുണ്ടേരി, അബ്ദുള്ള നാറാത്ത്. മുസ്തഫ കൂളകടവ് . നാസർ മാഹി  തുടങ്ങിയവർ ഉപരോധത്തിന്  നേത്രത്വം  നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog