കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിധ്യം; പരിശോധന ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 22 November 2021

കോഴിക്കോട് കോളറ ബാക്ടീരിയയുടെ സാന്നിധ്യം; പരിശോധന ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോളറ ബാക്ടീരയുടെ സാനിധ്യം കണ്ടെത്തി. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയില്‍ ഇതുവരെ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. വിബ്രിയോ കോളറ സാന്നിദ്ധ്യം കണ്ടെത്തിയത് ഗൗരവതരമായ വിഷയമാണ്. കണ്ടെത്തിയ പ്രദേശങ്ങളിലെ കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുമെന്നും ഡി.എം.ഒ പറഞ്ഞു.

നരിക്കുനിയില്‍ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ തന്നെയെന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് പ്രാഥമിക റിപ്പോര്‍ട്ട് കിട്ടിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരാനുണ്ടെന്നും ഡിഎംഒ മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ലയിലാകെ പരിശോധന നടത്തുമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.

വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്(Food Poison) രണ്ടര വയസുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളില്‍ കോളറ ബാക്ടീരിയയുടെ(Cholera Bacteria )സാന്നിധ്യം കണ്ടെത്തിയത്‌. വധുവിന്റെയും വരന്റെയും വീട്ടീലെ കിണറ്റില്‍ നിന്നും കാറ്ററിംഗ് സ്ഥാപനത്തിലെ വെള്ളത്തിലുമാണ് വിബ്രിയോ കോളറ ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

എന്നാല്‍ മരിച്ച കുട്ടിയ്ക്കും ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടികള്‍ക്കും കോളറയുടെ ലക്ഷണമില്ലായിരുന്നു. ഈ മാസം 13നായിരുന്നു നരിക്കുനി പന്നിക്കോട്ടൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരനായ യമീന്‍ മരിച്ചത്. യമീന്‍ അടക്കം 11 കുട്ടികള്‍ക്കായിരുന്നു ഭക്ഷ്യവിഷബാധയേറ്റത്.

കുട്ടി മരിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് ക്ലോറിനേഷനും സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിരുന്നു. കാക്കൂര്‍ കുട്ടമ്പൂരിലെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിവാഹത്തിനായുള്ള ഭക്ഷണം എത്തിച്ചിരുന്ന്. ഭക്ഷ്യസുരക്ഷ വിഭാഗം അന്നുതന്നെ കട അടപ്പിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog