നിർമ്മാണ തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നീലേശ്വരം : നീലേശ്വരത്ത് നിർമ്മാണ തൊഴിലാളിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാലിച്ചാമരം മയ്യങ്ങാനത്തെ ജനാർദ്ദനനെ (62) യാണ് ഇന്ന് രാവിലെ നീലേശ്വരം മന്ദം പുറത്ത് കാവിന് സമീപം റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ബങ്കളത്ത് താമസിക്കുന്ന മകൾ ജിഷയുടെ വീട്ടിൽ എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ കാണാതായതോടെ തെരച്ചലിലാണ് വീട്ടുകാർ അപകടവിവരം അറിഞ്ഞത്.ഭാര്യ. ദാക്ഷായണി. മക്കൾ ജിഷ, ജയേഷ് (അമേരിക്ക), മരുമക്കൾ അനിൽ (ഗൾഫ്), രേഷ്മ. നീലേശ്വരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha