മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ. നിബന്ധന നീക്കിയേക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 13 November 2021

മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രയ്ക്ക് ആർ.ടി.പി.സി.ആർ. നിബന്ധന നീക്കിയേക്കും


ഇരിട്ടി: മാക്കൂട്ടം-ചുരംപാത വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ചിലത് നീക്കും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണ കാലാവധി 15-ന് അവസാനിക്കാനിരിക്കെ ആർ.ടി.പി.സി.ആർ. നിബന്ധന നീക്കുന്ന കാര്യമാണ് പരിഗണനയിൽ.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനാനുമതി നല്കുമെന്നാണ് സൂചന. ഇന്ത്യയിലെവിടെയും സഞ്ചരിക്കുന്നതിന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നിയന്ത്രണങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ ഉത്തരവ് നിലനില്ക്കെ കുടകിലെ അധികൃതർ കേരളത്തിൽനിന്ന്‌ വരുന്നവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധമാക്കിയത് പരക്കെ ആക്ഷേപത്തിനിടയാക്കിയിരുന്നു. നാലുമാസമായി തുടരുന്ന നിയന്ത്രണം 15 ദിവസം കൂടുമ്പോൾ അവലോകനംചെയ്ത് വീണ്ടും പുനഃസ്ഥാപിക്കുകയാണ് പതിവ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog