കണ്ണൂർ വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, കാർ തടഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Thursday, 18 November 2021

കണ്ണൂർ വിസിയുടെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, കാർ തടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറുടെ വീട് ഉപരോധിച്ചു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തില്‍ യപ്രവര്‍ത്തകര്‍ വൈസ് ചാന്‍സിലറുടെ വീടിന്റെ ഗെയിറ്റ് പൂട്ടിയതിന് ശേഷം മുദ്രാവാക്യം വിളിച്ച് വൈസ് ചാന്‍സിലറുടെ വഴി തടയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സമരക്കാരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചുവെങ്കിലും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഉപരോധ സമരം ശക്തമാക്കി. ഇതോടെ പോലീസ് സുധീപ് ജെയിംസിനെയും രാഹുല്‍, പ്രിനില്‍മതുക്കോത്ത്, ഇമ്രാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇതിന് ശേഷമാണ് വൈസ് ചാന്‍സിലര്‍ക്ക് പുറത്തേക്ക് പോകാനായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫ. തസതികയില്‍ നിയമിക്കുന്നതിന് ഏതിരെയായിരുന്നുപ്രതിഷേധ സമരം.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ സി പിഎം പഠന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇതിന് നേതഡത്വം കൊടുക്കുന്ന വി സി ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സമരത്തിന് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസന്റെ അധ്യക്ഷതയിൽ , സംസ്ഥാന ഭാരവാഹികളായ കെ കമല്‍ജിത്ത് ഉത്ഘടനംചെയ്തു സംസ്ഥാന ഭാരവാഹികളായ വിനേഷ് ചുള്ളിയാന്‍, റോബോര്‍ട്ട് വെള്ളാംവെള്ളി, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, പി ഇമ്രാന്‍,അതുല്‍ വി.കെ വരുണ്‍ എംകെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്,മുഹ്സിൻ കീഴ്ത്തള്ളി അക്ഷയ് കോവിലകം, വരുണ്‍ സിവി,അജിത്ത് പുഴാതി, സജേഷ് നാറാത്ത്, ലൗജിത് കുന്നുംകൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog